ട്രഷറിയില്‍ നിന്ന് പണം തട്ടിയ കേസില്‍ എം.ബിജുലാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

തിരുവനന്തപുരം: വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്വേര്‍ഡ് ഉപയോഗിച്ച് വഞ്ചിയൂര്‍ സബ് ട്രഷറിയില്‍നിന്നു രണ്ടു കോടി രൂപ തട്ടിയെടുത്ത കേസില്‍ സീനിയര്‍ അക്കൗണ്ടന്റ് എം.ബിജുലാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ബിജുലാല്‍ ജാമ്യ ഹര്‍ജി നല്‍കിയത്.

ജാമ്യ ഹര്‍ജികള്‍ നേരിട്ട് ഫയല്‍ ചെയ്യണമെന്ന കാരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കോടതി മടക്കിയിരുന്നു. ഈ മാസം 13ന് പരിഗണിക്കും. സംശയത്തിന്റെയും തെറ്റിധാരണയുടെയും പേരിലാണു താന്‍ ക്രൂശിക്കപ്പെടുന്നത്. കേസില്‍ നിരപരാധിയാണെന്നും ബിജുലാല്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നു.

മേയ് 31ന് വിരമിച്ച ട്രഷറി ജീവനക്കാരന്റെ പാസ്‌വേഡ് ഉപയോഗിച്ചാണ് ബിജുലാല്‍ പണം തട്ടിയത്. ഇതില്‍ 61 ലക്ഷം രൂപ രണ്ട് ട്രഷറി അക്കൗണ്ടുകളില്‍ നിന്നു കുടുംബാംഗങ്ങളുടെ അഞ്ച് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നുമാണ് പൊലീസ് കേസ്.

Top