ചെറിയ കാര്യങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ഊതിപ്പെരിപ്പിക്കുകയാണ്: എം.ബി രാജേഷ്

തിരുവനന്തപുരം: കത്ത് വിവാദം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് മന്ത്രി എം.ബി രാജേഷ്. കത്തിൻ്റെ അധികാരികതയിൽ തന്നെ സംശയമുണ്ട്. ചെറിയ കാര്യങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ഊതിപ്പെരിപ്പിക്കുകയാണ്. ഗവർണറുടെ ഗെറ്റ് ഔട്ടിന് മാധ്യമങ്ങൾ തന്നെയാണ് മറുപടി പറയേണ്ടത്. രാഷ്ട്രീയക്കാരുടെ പ്രതികരണം വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം കത്ത് നിയമന വിവാദത്തിൽ തിരുവനന്തപുരം കോ‍ർപ്പറേഷനിൽ സംഘർഷം. ക്ഷേമകാര്യ സ്റ്റാംന്റിം​ഗ് കമ്മിറ്റി ചെയർമാനെ ബിജെപി കൗൺസിലർമാർ പൂട്ടിയിട്ടു. ഇതിനെ ചോദ്യം ചെയ്ത് സിപിഐഎം കൗൺസിലർമാരും എത്തിയതോടെ ഇരു വിഭാ​ഗവും തമ്മിൽ സംഘർഷം ആരംഭിക്കുകയായിരുന്നു. വലിയ സംഘർഷമാണ് കോർപ്പറേഷനിൽ നടക്കുന്നത്.

Top