തിരുവനന്തപുരം :ആര്‍എസ്എസുകാര്‍ ക്ഷേത്രങ്ങള്‍ നിശ്ചയമായും വിശ്വാസികള്‍ക്ക് തിരികെ നല്‍കണമെന്ന് എംബി രാജേഷ് എംപി.
വിശ്വാസികള്‍ മുന്നോട്ട് വന്ന് ആര്‍എസ്എസ് ശാഖകളെ ക്ഷേത്ര വളപ്പില്‍ നിന്ന് പുറത്താക്കേണ്ട സമയമാണെന്നും എംബി രാജേഷ് പറഞ്ഞു. ഒരു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് എംബി രാജേഷ് നിലപാട് വ്യക്തമാക്കിയത്.
കേരളത്തിലെ ബഹു ഭൂരിപക്ഷത്തിന്റെ വിശ്വാസമാണ് ഹിന്ദുയിസം. ഹിന്ദുത്വ പ്രത്യയശാസ്ത്രം ഹിന്ദുയിസത്തിനു നേരെയുള്ള ആക്രമണമാണ്.
ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. ഐഎസ് എങ്ങനെയാണോ മുസ്ലിം പള്ളികളെ ആയുധപ്പുരകളാക്കുന്നത് അത് തന്നെയാണ് ആര്‍എസ്എസും ചെയ്യുന്നത്.
ആര്‍എസ്എസില്‍ നിന്ന് ക്ഷേത്രങ്ങള്‍ തിരികെ പിടിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണം. വിശ്വാസികള്‍ക്കു മാത്രമേ ക്ഷേത്രങ്ങളെ തിരികെ പിടിക്കാനാവൂ, സര്‍ക്കാരിന് ആ നീക്കത്തെ സഹായിക്കാനേ സാധിക്കൂ എന്നും രാജേഷ് ലേഖനത്തില്‍ എഴുതുന്നു.
മഹാത്മാ ഗാന്ധിയുടേയും നെഹ്റുവിന്റെയും പടങ്ങള്‍ ശാഖകളില്‍ ഉപയോഗിക്കുകയും ആയുധ പരിശീലനം നടത്തുകയും ചെയ്യുന്നു. ക്ഷേത്ര പരിസരത്തെ ആര്‍എസ്എസിന്റെ തെമ്മാടിത്തത്തെ തുടച്ചു നീക്കാനുള്ള സമയമായെന്നും രാജേഷ് പറഞ്ഞു.


