നിയമസഭയിലെ പ്രതിഷേധ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകും: സ്‌പീക്കർ

തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകുമെന്ന് സ്‌പീക്കർ എം ബി രാജേഷ്. പ്രതിഷേധങ്ങൾ കാണിക്കില്ലെന്ന് റൂളിംഗിൽ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചട്ടപ്രകാരമുള്ള വൈഡ് ആംഗിൾ ഷോട്ടുകൾ കാണിക്കും. റൂളിംഗിൽ ഇക്കാര്യം വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു

മാധ്യമങ്ങളെ നിയന്ത്രിച്ചെന്ന വാർത്ത ആസൂത്രിതവും തെറ്റുമാണെന്ന് സ്പീക്കർ എംബി രാജേഷ് നേരത്തേ പറഞ്ഞിരുന്നു. മാധ്യമങ്ങൾക്ക് നിയന്ത്രണമില്ലെന്നും സ്പീക്കർ ആവർത്തിച്ചു.മാധ്യമ പ്രവർത്തകർക്ക് നിയമസഭയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി, സഭാ നടപടികളുടെ പൂർണ്ണമായ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്തില്ല, സഭയ്ക്കുള്ളിൽനിന്നും വിഡിയോ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പുറത്തു നൽകിയത് എന്നീ കാര്യങ്ങളിൽ ഉയർന്നുവന്ന പരാതികൾ സംബന്ധിച്ചാണ് സ്പീക്കറുടെ പ്രതികരണം.

Top