റെയില്‍വെ യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖയായി ‘എംആധാര്‍’ ഉപയോഗിക്കാം

aadhar

ന്യൂഡല്‍ഹി: റെയില്‍വെ യാത്രക്കാര്‍ക്ക് ഇനിമുതല്‍ ആധാര്‍ കാര്‍ഡിന്റെ ഡിജിറ്റല്‍ പതിപ്പായ എംആധാര്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.

യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ ഒരു മൊബൈല്‍ ആപ്പാണിത്.

ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ മാത്രമേ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കൂ. ഈ ആപ്പ് വഴി ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖ ആവശ്യമായി വന്നാല്‍ ഈ ആപ്ലിക്കേഷന്‍ തുറന്ന് പാസ്‌വേഡ് നല്‍കിയാല്‍ മൊബൈലില്‍ ആധാര്‍ കാര്‍ഡ് കാണാനാകും.

Top