മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എ യൂസഫലി അഞ്ച് കോടി രൂപ നല്‍കും

അബുദാബി: കേരളത്തിലെ കോവിഡ് മഹാമാരിക്കെതിരെ പൊരുതാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി അഞ്ചുകോടി രൂപ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.കോവിഡ് വ്യാപനം തുടങ്ങിയ കഴിഞ്ഞ മാര്‍ച്ചില്‍ 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യൂസഫലി നല്‍കിയിരുന്നു.

Top