M. A. Yousuf Ali’s mahatma gandhi samman

തിരുവനന്തപുരം: പത്തനാപുരം ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ മഹാത്മഗാന്ധി സമ്മാന്‍ പുരസ്‌കാരത്തിന് പ്രമുഖ വ്യവസായി എം.എ. യൂസഫലി അര്‍ഹനായതായി .

അവാര്‍ഡ് നിര്‍ണയ കമ്മിറ്റി ചെയര്‍മാനും മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ടി.കെ.എ നായര്‍, പ്രൊഫ. ജി. എന്‍. പണിക്കര്‍, ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ രാജന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

സാമൂഹിക സേവനവും ജീവകാരുണ്യവും നിര്‍വഹിക്കുന്ന പ്രവാസി ഭാരതീയര്‍ക്കാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

51,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന മഹാത്മഗാന്ധി സമ്മാന്‍ കഴിഞ്ഞ തവണ ലഭിച്ചത് പ്രവാസി വ്യവസായി സി.കെ. മേനോന് ആയിരുന്നു.

ഇന്ത്യയിലും ഗര്‍ള്‍ഫ് രാജ്യങ്ങളിലും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ് എം.എ. യൂസഫലി.

ഇന്ത്യയില്‍ പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടായപ്പോള്‍ ഗള്‍ഫില്‍നിന്ന് വന്‍തോതില്‍ ദുരിതാശ്വാസ സഹായങ്ങള്‍ ലഭ്യമാക്കാനും കോഴിക്കോട് മാര്‍ക്കറ്റിലെ അഗ്‌നിബാധയില്‍ ഉപജീവനം നഷ്ടപ്പെട്ട ആയിരങ്ങളെ പുനരധിവസിപ്പിക്കുന്നതിനും യൂസഫലി മുന്നിട്ടുനിന്നുവെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.

ആഗസ്റ്റ് 20ന് ഉച്ചയ്ക്ക് 2.30ന് പത്തനാപുരം ഗാന്ധിഭവനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും.

Top