നിര്‍മാതാവിന് വഴങ്ങിക്കൊടുക്കാന്‍ അയാളുടെ ഭാര്യ ആവശ്യപ്പെട്ടു; ശ്രേഷ്ട

sreshta

സിനിമാ മേഖലയില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് ഗാനരചയിതാവ് ശ്രേഷ്ട. നല്ല പാട്ടുകളും കഴിവും മാത്രം ഉണ്ടായാല്‍ സിനിമാ മേഖലയില്‍ പിടിച്ചു നില്‍ക്കാനാകില്ല. തനിക്ക് ഇത്രയും കാലം അവസരം ലഭിക്കാതിരുന്നത് ഒരു നിര്‍മാതാവിന് വഴങ്ങിക്കൊടുക്കാത്തതു കൊണ്ടാണെന്നും ശ്രേഷ്ട പറഞ്ഞു. ആവശ്യം നിരസിച്ചതോടെ ഇനി സിനിമയില്‍ അവസരം ലഭിക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്ന് നിര്‍മാതാവ് വെല്ലുവിളിച്ചെന്നും ശ്രേഷ്ട പറഞ്ഞു.

അവസരങ്ങള്‍ക്കായി പിന്നീടും ശ്രമം തുടങ്ങിയതോടെ നിര്‍മാതാവിന്റെ ഭാര്യ ഭര്‍ത്താവിന് വഴങ്ങാന്‍ ആവശ്യപ്പെട്ടെന്ന് ശ്രേഷ്ട പറഞ്ഞു. ഗോവയില്‍ വച്ച് നടക്കുന്ന പാര്‍ട്ടിയില്‍ പങ്കെടുക്കണമെന്ന് പറഞ്ഞ് ഭീഷണി വരെ ഉണ്ടായതായും ശ്രേഷ്ട പറയുന്നു. എന്നാല്‍ ഇതിന് തന്നെ കിട്ടില്ലെന്ന് പറഞ്ഞ് സിനിമാ മോഹം ഉപേക്ഷിക്കുകയായിരുന്നു.

പിന്നീട് ഏറെക്കാലത്തിന് ശേഷമാണ് പീലി ചൂപ്പുലു എന്ന ചിത്രം ലഭിച്ചത്. ഇതിന് പിന്നാലെ അര്‍ജ്ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലെ പാട്ടുകള്‍ ഹിറ്റായതോടെയാണ് ശ്രേഷ്ടയെ തേടി അവസരങ്ങള്‍ എത്തിയത്.

Top