വിജയ് ചിത്രം സര്‍ക്കാരിലെ മുഴുവന്‍ ഗാനങ്ങളും വിവേകിന്റെ കൈയില്‍..

വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം സര്‍ക്കാരിലെ മുഴുവന്‍ ഗാനങ്ങളും ഒരുക്കാന്‍ തയ്യാറെടുത്ത് ഗാനരചയിതാവ് വിവേക്. മാസ്റ്റര്‍ എ ആര്‍ റഹ്മാന്റെ കീഴില്‍ സര്‍ക്കാരിലെ എല്ലാ ഗാനങ്ങളും ഒരുക്കുന്നത് താനാണെന്ന് വിവേക് ട്വിറ്ററില്‍ കുറിച്ചു. സണ്‍ പിക്‌ചേഴ്‌സിനോടും സംവിധായകന്‍ എ ആര്‍ മുരുകദോസിനോടും വിജയ്‌യോടും നന്ദി അറിയിക്കുന്നതായും വിവേക് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വിജയ് ചിത്രം മേര്‍സലിനു വേണ്ടി ഗാനങ്ങളൊരുക്കിയതും വിവേക് ആണ്. ഒരു പൊളിറ്റിക്കല്‍ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. കീര്‍ത്തി സുരേഷാണ് നായിക. രാധാ രവി, വരലക്ഷ്മി ശരത്കുമാര്‍, പാലാ കുറുപ്പയ്യ, എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എ ആര്‍ റഹ്മാനാണ് സംഗീതം നല്‍കുന്നത്. ചിത്രം ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തും.

Top