ഹിന്ദി ചിത്രത്തിന് തിരക്കഥ എഴുതാൻ ഒരുങ്ങി ഗാനരചയിതാവ് റഫീഖ് അഹമ്മദ്

സംഗീത പ്രേമികൾക്ക് എന്നും ഓർത്തിരിക്കാൻ മലയാള സിനിമയുടെ ഗാനശാഖയിൽ ഒട്ടനവധി മികച്ച ഗാനങ്ങൾക്ക് അതിമനോഹരമായ വരികൾ എഴുതിയ ഗാനരചയിതാവ് റഫീഖ് അഹമ്മദ് ഹിന്ദി ചിത്രത്തിന് തിരക്കഥ എഴുതാൻ ഒരുങ്ങുന്നു. ന്യൂഡൽഹി പശ്ചാത്തലമായുള്ള പ്രണയകഥ സംവിധാനം നിർവഹിക്കുന്നത് ഗിന്നസ് റെക്കോർഡ് നേതാവായ വിജീഷ് മണിയാണ്.

ചിത്രത്തിന് പ്രണയകാവ്യഭംഗി ഉണ്ടാവുന്നതിനു വേണ്ടിയിട്ടാണ് റഫീഖ് അഹമ്മദിനെ തിരക്കഥ ഏൽപ്പിച്ചത് എന്ന് വിജീഷ് പറഞ്ഞു. ചിത്രത്തിന്റെ കഥ വ്യാഴാഴ്ച ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ച് വിജീഷ് റഫീഖിന് കൈമാറി.

Top