അഥര്‍വ – ഹന്‍സിക ചിത്രം ‘100’ ; ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു

ഥര്‍വ നായകനായി എത്തുന്ന ഏറ്റവും പുതിയ ചത്രമാണ് 100. ചിത്രത്തിന്റെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു. ‘യേഡി രാസാത്തി’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. കവിത തോമസ് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സാം സി ആണ്. ഗാനം ആലപിച്ചിരിക്കുന്നത് സാം തന്നെയാണ്.

സാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹന്‍സിക ആണ് നായിക. യോഗി ബാബു, രാധ രവി, ഗോപി, ബോസ്, രമ്യ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഓറ സിനിമാസിന്റെ ബാനറില്‍ കാവ്യ വേണുഗോപാലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top