‘പറവ’ യുടെ ലിറിക്കല്‍ വീഡിയോ പുറത്തിറക്കി ദുല്‍ഖര്‍ സല്‍മാന്‍. .

ന്റെ പുതിയ ചിത്രമായ പറവയുടെ ലിറിക്കല്‍ വീഡിയോ ഫേസ് ബുക്ക് പേജിലൂടെ പുറത്ത് വിട്ട് ദുല്‍ഖര്‍ സല്‍മാന്‍.

നടനായ സൗബിന്‍ സാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പറവ.

പ്യാര്‍ പ്യാര്‍ എന്നു തുടങ്ങുന്ന മെലഡി ഗാനത്തിന്റെ വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ ഹിറ്റായി കഴിഞ്ഞു.

വിനായക് ശശിധര്‍ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നതും ഈണം നല്‍കിയിരിക്കുന്നതും റെക്‌സ് വിജയനാണ് .

കൊച്ചിയില്‍ നടക്കുന്ന പ്രാവുപറത്തല്‍ മത്സരമാണ് ചിത്രത്തിന്റെ പ്രമേയം.

ഷെയ്ന്‍ നിഗം, അര്‍ജുന്‍ അശോകന്‍, സിനില്‍ സൈനുദിന്‍ എന്നീ യുവതാരങ്ങളാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ചിത്രത്തില്‍ ചെറുതും എന്നാല്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രവുമായാണ് ദുല്‍ഖര്‍ എത്തുക.

സൗബിനും മുനീര്‍ അലിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സ് ആന്റ് ദ മൂവി ക്ലബിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഷൈജു ഉണ്ണിയും ചേര്‍ന്നാണ് പറവ നിര്‍മിക്കുന്നത്.

Top