‘ഹലാല്‍ ലൗ സ്റ്റോറി’; ആദ്യ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തുവിട്ടു

ക്കറിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹലാല്‍ ലൗ സ്റ്റോറിയുടെ ആദ്യ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തുവിട്ടു. ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയതില്‍ ഒരാളായ മുഹ്സിന്‍ പരാരി തന്നെയാണ് ഈ വരികള്‍ക്ക് പിന്നിലും.

ചിത്രത്തില്‍ ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, ഗ്രൈസ് ആന്റണി, സൗബിന്‍ സാഹിര്‍ തുടങ്ങിയ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ പാട്ട് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. പപ്പായ ഫിലിംസിന്റെ ബാനറില്‍ ആഷിഖ് അബു, ജെസ്‌ന ആശിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. സക്കറിയയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷഹബാസ് അമന്‍, റെക്‌സ് വിജയന്‍, ബിജിബാല്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതവും, ബിജിബാല്‍ പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു.

Top