ഫ്രാൻസിലെ വനിതാ ഫ്ടുബോള്‍ ലീഗിൽ ചാമ്പ്യൻമാരായി ലിയോൺ

ഫ്രാൻസിലെ വനിതാ ഫ്ടുബോള്‍ ലീഗിൽ ചാമ്പ്യൻമാരായി ലിയോൺ. എതിരില്ലാത്ത നാലു ഗോളുകൾക്ക് ഡിയോണിനെ പരാജയപ്പെടുത്തിയാണ് ലിയോൺ ചാമ്പ്യൻമാരായത്. തുടർച്ചായി പതിമൂന്നാം തവണയാണ് ഫ്രഞ്ച് വനിതാ ലീഗിൽ ലിയോൺ ചാമ്പ്യൻമാരാകുന്നത്. 2006 സീസൺ മുതൽ എല്ലാ ഫ്രഞ്ച് ലീഗിലും ലിയോണാണ് കിരീടം സ്വന്തമാക്കിയത്. 17 തവണ ലിയോൺ ഫ്രഞ്ച് ലീഗ് നേടിയിട്ടുണ്ട്.

ഡിയോണിനെ പരാജയപ്പെടുത്തി ഇന്നലെ നേടിയ വിജയത്തോടെ 21 മത്സരങ്ങളിൽ നിന്ന് 59 പോയന്റുമായാണ് ലിയോൺ കിരീടം നേടിയത്. പി എസ് ജി 56 രണ്ടാമതുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച വനിതാ ക്ലബാണ് ലിയോൺ

Top