ആഡംബര വിവാഹ വിവാദം ; ഗീത ഗോപി എംഎല്‍എയ്ക്ക് പാര്‍ട്ടിയുടെ താക്കീത്

തൃശൂര്‍: മകളുടെ വിവാഹം ആഡംബരപൂര്‍വം നടത്തിയതിന് ഗീത ഗോപി എംഎല്‍എയ്ക്ക് സിപിഐ തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവിന്റെ താക്കീത്.

ജില്ലാ കൗണ്‍സിലിനോട് സംസ്ഥാന എക്‌സിക്യൂട്ടിവ് വിശദീകരണം തേടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.

ഗുരുവായൂരില്‍വെച്ച് നടന്ന വിവാഹത്തില്‍, ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ അണിഞ്ഞ് നില്‍ക്കുന്ന ഗീത ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോകള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതാണ് വിവാദത്തിനിടയാക്കിയത്.

സിപിഐയുടെ തൃശൂര്‍ എംപിയായ സിഎന്‍ ജയദേവന്‍, ഗീതയെ ന്യായീകരിച്ച് രംഗത്തുവന്നിരുന്നു.

Top