എച്ച് 145 എയര്‍ബസ് ഹെലികോപ്റ്റര്‍ സ്വന്തമാക്കി ഡോ. രവിപിള്ള

കൊല്ലം: പ്രമുഖ പ്രവാസി വ്യവസായി ഡോ. രവിപിള്ള എച്ച് 145 എയര്‍ബസ് ഹെലികോപ്റ്റര്‍ സ്വന്തമാക്കി. ഏഷ്യയിലെ ആദ്യത്തെ അഞ്ച് ബ്‌ളേഡുള്ള എച്ച് 145 ആണിത്. 22,000 അടി ഉയരത്തില്‍ പറന്നുയരാന്‍ കഴിയും.

രൂപകല്‍പ്പന മെഴ്സിഡസ് ബെന്‍സിന്റേതാണ്. ബെയറിങ്ങില്ലാത്ത അഞ്ചുറോട്ടര്‍ ബ്ലേഡ് നൂതന സാങ്കേതികവിദ്യയായതിനാല്‍ അകം ശബ്ദരഹിതമാണ്. ആരോഗ്യ-വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ടാണ് പുതിയ ഹെലികോപ്റ്റര്‍ സ്വന്തമാക്കിയതെന്ന് രവി പിള്ള പറഞ്ഞു.

 

Top