നോഹ ഹവ്‌ലി ചിത്രം ‘ലൂസി ഇന്‍ ദി സ്‌കൈ’; ടീസര്‍ പുറത്ത് വിട്ടു

നോഹ ഹവ്‌ലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൂസി ഇന്‍ ദി സ്‌കൈ. സയന്‍സ് ഫിക്ഷന്‍ ഡ്രാമ മൂഡിലെത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടു. ചിത്രത്തില്‍ ഓസ്‌കാര്‍ ജേതാവായ നറ്റാലി പോര്‍ട്ട്മാന്‍, ജോണ്‍ ഹാം, ഡാന്‍ സ്റ്റീവന്‍സ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ആസ്‌ട്രോനട്ട് ആയിരുന്ന ലിസ നോവാക്കിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണിത്. ജെഫ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിങ് തിയതി എന്നാണെന്ന് പ്രഖ്യാപിച്ചിട്ടില്ല.

Top