ലൂസിഫര്‍ വെറുക്കപ്പെട്ട നാമം;ചിത്രത്തിനെതിരെ ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് മൂവ്‌മെന്റ

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ പുതിയ ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിനെതിരെ ഇപ്പോള്‍ കേരള ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് മൂവ്‌മെന്റ് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് സംഘടന ലൂസിഫറിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

സഭയെയും ക്രിസ്തീയ മൂല്യങ്ങളെയും പരിശുദ്ധ കൂദാശകളെയും ചിത്രം അപമാനിച്ചു, ശേഷം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആര്‍പ്പുവിളിയും വാങ്ങിക്കൊടുക്കുകയാണ് മലയാള സിനിമാവ്യവസായം എന്നുമാണ് ഇവരുടെ ആരോപണം. ലൂസിഫര്‍ എന്നത് സാത്താന്റെ നാമമായാണ് ക്രൈസ്തവര്‍ കരുതുന്നത്. അത് സകല തലമുറയ്ക്കും ശപിക്കപ്പെട്ട നാമമായിരിക്കും’ – ഫേസ്ബുക്ക് കുറിപ്പില്‍ ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് മൂവ്‌മെന്റ് പറയുന്നു.

Top