രാജ്യം കണ്ണുംനട്ട്‌ ; നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന്

ന്യൂഡല്‍ഹി: നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന്. രാത്രി ഏകദേശം 10.45നാണ് ഗ്രഹണം ആരംഭിക്കുന്നത്, 11.45 മുതല്‍ കണ്ണഞ്ചിപ്പിച്ചു തുടങ്ങും.

എന്നാല്‍, സമ്പൂര്‍ണഗ്രഹണം ദൃശ്യമാകണമെങ്കില്‍ രാത്രി ഒരുമണിയെങ്കിലും ആവണം. ഒന്നേമുക്കാല്‍ മണിക്കൂറോളം ഇതു നീണ്ടുനില്‍ക്കും. രാജ്യം മുഴുവന്‍ ഗ്രഹണം കണ്ടാസ്വദിക്കാം.

ചന്ദ്രനു ചുവപ്പുരാശി പടരുന്നതിനാല്‍ രക്തചന്ദ്രന്‍ (ബ്ലഡ്മൂണ്‍) പ്രതിഭാസവും കാണാന്‍ സാധിക്കും.

കഴിഞ്ഞ ജനുവരിയിലും ചന്ദ്രഗ്രഹണം ദൃശ്യമായിരുന്നു. അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം 2025 സെപ്റ്റംബര്‍ ഏഴിനാണ്.

15 വര്‍ഷങ്ങള്‍ക്കുശേഷം ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തു വരുന്നതും വരുംദിവസങ്ങള്‍ കാണാന്‍സാധിക്കും.

മാത്രമല്ല, ജൂലൈ 31ന് ഭൂമിയോട് ഏറ്റവുമടുത്ത നിലയില്‍ ചൊവ്വയെത്തും. 57.6 ദശലക്ഷം കിലോമീറ്ററാകും അന്നു ഭൂമിയും ചൊവ്വയും തമ്മിലുള്ള അകലം.

Top