ലുലുമാളിൽ നിസ്‌കരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു: കർശന നടപടിയെടുക്കാൻ യോഗി

ലഖ്നൗ: ലുലു മാളിനുള്ളിൽ പ്രാർത്ഥന നടത്തിയ യുവാക്കളെ തിരിച്ചറിഞ്ഞു. ലഖ്നൗവിലെ ലുലു മാളിനുള്ളിൽ നിസ്‌കരിച്ച നാല് യുവാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യൽ ആരംഭിച്ചു. ഇവരുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഒൻപത് പേരാണ് ലുലുവിൽ നിസ്‌കരിച്ചത്. അതിൽ നാല് പേരെ പോലീസ് തിരിച്ചറിഞ്ഞു. അഞ്ച് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

അതേസമയം നിസ്‌കാര വീഡിയോ പുറത്തുവന്നതിന് പിന്നാലെ ലുലുവിൽ വലിയ പ്രതിഷേധവുമായി ഹിന്ദു സംഘടനകളും എത്തിയിരുന്നു. സംഭവത്തിൽ കഴിഞ്ഞ ആഴ്ച്ച അറസ്റ്റിലായ നാല് പേരെ കുറിച്ചും പോലീസ് വ്യക്തത വരുത്തി. സരോജ് നാഥ് യോഗി, കൃഷ്ണ കുമാർ പതക്, ഗൗരവ് ഗോസ്വാമി, അർഷാദ് അലി എന്നീ നാല് പേരെയാണ് ജൂലൈ 15ന് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു. ലുലുവിനുള്ളിൽ മതപരമായ ആചാരങ്ങൾ നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Top