യൂസഫലിയുടെ ആ നീക്കം ഒരു മറുപടി, അധിനിവേശത്തിനുള്ള മാസ് മറുപടി !

രു നൂറ്റാണ്ടുകാലം ഇന്ത്യയെ കോളനിയാക്കി അടക്കിഭരിച്ച ബ്രിട്ടീഷുകാരുടെ പോലീസ് ആസ്ഥാനമായ ഗ്രേറ്റ് സ്‌കോട്‌ലന്റ് യാര്‍ഡ് വിലക്ക് വാങ്ങി ഹോട്ടലാക്കി മലയാളി വ്യവസായി എം.എ യൂസഫലിയുടെ മധുരപ്രതികാരം. ലണ്ടന്റെ അഭിമാനസ്തംഭമായിരുന്ന ഗ്രേറ്റ് സ്‌കോട്‌ലന്റ് യാര്‍ഡാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പഞ്ചനക്ഷത്ര ഹോട്ടലാക്കിമാറ്റുന്നത്.

2015ല്‍ 110 മില്യണ്‍ പൗണ്ടിനാണ് യൂസഫലി തേംസ് നദിക്കരയിലെ ചരിത്രം ഉറങ്ങുന്ന കൊട്ടാരം വിലക്കുവാങ്ങിയത്. മൂന്നര വര്‍ഷംകൊണ്ട് 75 മില്യണ്‍ യൂറോ ചെലവഴിച്ച് ലണ്ടനിലെ കെട്ടിട നിര്‍മ്മാതാക്കളായ ഗല്ലിയാര്‍ഡ് ഹോംസാണ് കെട്ടിടത്തിന്റെ നവീകരണം പൂര്‍ത്തിയാക്കിയ്. ഈ വര്‍ഷം അവസാനത്തോടെയേ പഞ്ചനക്ഷത്രഹോട്ടല്‍ തുറക്കൂ. 153 മുറികളാണ് ഹോട്ടലില്‍ ഉള്ളത്.

ഒരു ദിവസത്തെ വാടക 1000 യൂറോ അതായത് (7,79,842 രൂപ) ആണെന്നും റിപ്പോര്‍ട്ടുണ്ട്. ഹോട്ടലിനകത്ത് വിസ്‌കി ബാര്‍, കോക്ടെയില്‍ ബാര്‍, ടീ പാര്‍ലര്‍, ബോള്‍ റൂം, ലൈബ്രറി, ജിംനാഷ്യം, 120 സീറ്റുകളുള്ള കോണ്‍ഫറന്‍സ് റൂം, മീറ്റിങ് റൂം എന്നിവയുമുണ്ട് ഈ ആഢംബര ഹോട്ടലില്‍. ഷെഫ് റോബിന്‍ ഗില്ലിന്റെ റസ്റ്ററന്റാണ് മറ്റൊരു ആകര്‍ഷകം. അതേസമയം റസ്റ്ററന്റിലെ വിഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

1890 മുതല്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസിന്റെ ആസ്ഥാനന്ദിരമായിരുന്നു ഗ്രേറ്റ് സ്‌കോട്‌ലന്റ് യാര്‍ഡ്, ബ്രിട്ടീഷ് ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസും ഈ കെട്ടിടത്തിലായിരുന്നു. 2004വരെ പ്രതിരോധ മന്ത്രാലയത്തിന്റെ ലൈബ്രറിയും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.തൃശൂര്‍ നാട്ടിക സ്വദേശിയായ എം.എ യൂസഫലി ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്.

ഇന്ത്യക്ക് പുറത്ത് 31,000ത്തിലേറെ ജീവനക്കാരുള്ള വ്യവസായ സാമ്രാജ്യമാണ് ലുലു സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും. ഇതില്‍ 26000ത്തിലേറെപ്പേരും ഇന്ത്യക്കാരാണെന്ന പ്രത്യേകതയുമുണ്ട്. അതില്‍ തന്നെ സിംഹഭാഗവും മലയാളികളാണ് . ഗള്‍ഫില്‍ മാത്രം നൂറിലേറെ സൂപ്പര്‍മാര്‍ക്കറ്റുകളാണ് ലുലുവിനുള്ളത്. ഇപ്പോള്‍ യൂറോപ്പിലേക്കും ഏഷ്യയിലേക്കും ലുലു സൂപ്പര്‍മാര്‍ക്കറ്റുകള്‍ വ്യാപിച്ചിരിക്കുന്നു. പ്രതിവര്‍ഷം 7.4 ബില്യണ്‍ ഡോളര്‍ വരുമാനമുള്ള യൂസഫലി ഇന്ത്യയിലെ 24ാമത്തെ സമ്പന്നനാണ്. 2008ല്‍ രാജ്യം യൂസഫലിക്ക് പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. അബുദാബിയിലാണ് ബിസിനസ് ആസ്ഥാനം. ഗള്‍ഫ് രാഷ്ട്രത്തലവന്‍മാരുമായും അടുത്തബന്ധമുള്ള യൂസഫലി ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെയും പ്രിയമിത്രമാണ്.

പ്രധാനമന്ത്രി നേേരന്ദ്രമോമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും കേരള മുഖ്യമന്ത്രി പിണറായി വിജയനുമടക്കമുള്ളവരുമായും ഊഷ്മള ബന്ധം നിലനിര്‍ത്തുന്നു. ബദ്ധവൈരികളായ വി.എസ് അച്ചുതാനന്ദനെയും പി.കെ കുഞ്ഞാലിക്കുട്ടിയെയും ലുലു മാളില്‍ ഒരേ വാഹനത്തില്‍ കയറ്റി ഡ്രൈവ് ചെയ്തും ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.

Top