ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് ഇന്തോനേഷ്യയിൽ പ്രവര്‍ത്തനം ആരംഭിച്ചു

ജക്കാർത്ത : ഇന്തോനേഷ്യയിലെ തന്നെ ലുലു ഗ്രൂപ്പിന്റെ നാലാമത്തെ ഹൈപ്പർ മാർക്കറ്റാണ് ആരംഭിച്ചത്. ലുലു ഗ്രൂപ്പിന്റെ 192-ാമത്തെ ഹൈപ്പർമാർക്കറ്റ് കൂടിയാണിത്. ജാവാ പ്രവിശ്യയിലെ ഡെപ്പോക്ക് സവങ്കൻ പാർക്ക് മാളിലാണ് 65,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള പുതിയ ഹൈപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നത്.

ഈ വർഷാവസാനത്തോടെ രണ്ട് ഹൈപ്പർ മാർക്കറ്റുകൾ കൂടി ഇന്തോനേഷ്യയിൽ ആരംഭിക്കുമെന്ന് വീഡിയോ കോൺഫറൻസിലൂടെ ചടങ്ങിൽ പങ്കെടുത്ത ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15 ഹൈപ്പർ മാർക്കറ്റുകളും 25 എക്സ്പ്രസ് മാർക്കറ്റുകളും ഇന്തോനേഷ്യയിൽ ആരംഭിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷാവസാനത്തോടെ തന്നെ ആഗോളതലത്തിലുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളുടെ എണ്ണം 200 ആകുമെന്നാണ് പ്രതീക്ഷയെന്നും യൂസഫലി പറഞ്ഞു.

ഇന്തോനേഷ്യൻ സാമ്പത്തിക വകുപ്പ് ഉപമന്ത്രി ഡോ: റൂഡി സലാഹുദ്ദീൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ലുലു ഇന്തോനേഷ്യ റീജണൽ ഡയറക്ടർ ഷാജി ഇബ്രാഹിം, പ്രസിഡന്റ് ഡയറക്ടർ ബിജു സത്യൻ, റിജണൽ മാനേജർ അജയ് നായർ എന്നിവരും സംബന്ധിച്ചു.

 

Top