നവകേരള നിര്‍മ്മിതിക്ക് ലുലുഗ്രൂപ്പ് ജീവനക്കാരുടെ പത്ത് കോടി

പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ലുലുഗ്രൂപ്പ് ജീവനക്കാര്‍ 10 കോടി രൂപ നല്‍കി.മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്താണ് ലുലു ഗ്രൂപ്പിലെ സീനിയര്‍ മാനേജ്‌മെന്റ് ജീവനക്കാര്‍ 10 കോടി രൂപ നല്‍കുന്നതെന്നു ലുലു ഗ്രൂപ്പ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ മാനേജര്‍ നന്ദകുമാര്‍ പറഞ്ഞു.

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പിന്തുണതേടി അബുദാബിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് നന്ദകുമാര്‍ ഇക്കാര്യം അറിയിച്ചത്.ഈ തുക ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്നും നന്ദകുമാര്‍ അറിയിച്ചു.

Top