ധമാക്കയുടെ തകര്‍പ്പന്‍ മേക്കിങ് വീഡിയോ; ചിത്രം ഡിസംബര്‍ 20 ന് തിയേറ്ററുകളിൽ

മര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധമാക്ക. ചിത്രത്തിന്റെ മേക്കിങ് വീഡിയോ ആണിപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഗോപിസുന്ദര്‍ ഈണം പകര്‍ന്ന ‘ഹാപ്പി ഹാപ്പി’ എന്ന ഗാനമാണ് പശ്ചാത്തലത്തിലുള്ളത്.

ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിൽ വേഷമിട്ട അരുണ്‍ ആണ് നായകന്‍. സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വശി, നിക്കി ഗല്‍റാണി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഗോപി സുന്ദര്‍ സംഗീതവും ഛായാഗ്രഹണം സിനോജ് പി. അയ്യപ്പനുമാണ്. ചിത്രം ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 20നു തിയറ്ററുകളിലെത്തും.

Top