ഉന്നാവോ കേസ്; പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് പ്രിയങ്കാ ഗാന്ധി

ലക്‌നോ: ഉന്നാവോയില്‍ ബലാത്സംഗം ചെയ്ത് പ്രതികള്‍ തീവച്ചു കൊന്ന പെണ്‍കുട്ടിയുടെ വീട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് പ്രിയങ്ക ഉന്നാവോയില്‍ എത്തിയത്. തുടര്‍ന്ന് പ്രിയങ്ക പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ച് പിന്തുണ നല്‍കി. മാത്രമല്ല പെണ്‍കുട്ടിക്ക് സുരക്ഷ നല്‍കാതിരുന്നതിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

പെണ്‍കുട്ടിക്ക് ഉന്നാവോയില്‍ മുമ്പ് സമാനരീതിയില്‍ സംഭവം ഉണ്ടായിട്ടും എന്തുകൊണ്ടാണ് പെണ്‍കുട്ടിക്ക് പൊലീസ് സുരക്ഷ നല്‍കാതിരുന്നതെന്നും കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്ന പോലീസുകാര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും അവര്‍ ചോദിച്ചു. ദിവസേന പെണ്‍കുട്ടികള്‍ക്ക് മേല്‍ അതിക്രമം പെരുകി കൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ എന്ത് നടപടി കൈക്കൊണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Top