ലോകത്തെ ഏറ്റവും മികച്ച പത്താം നമ്പര്‍ താരമാണ് മോഡ്രിച്ച്; മുന്‍ റയല്‍ മാഡ്രിഡ് താരം

luka

ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചാണ് ലോകത്തെ ഏറ്റവും മികച്ച പത്താം നമ്പര്‍ ഫുട്‌ബോളറെന്ന് മുന്‍ റയല്‍ മാഡ്രിഡ് താരം അല്‍ വാരോ ആര്‍ബെലോ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അര്‍ജന്റീനയെ 3-0 ന് തകര്‍ത്ത മത്സരത്തില്‍ മോഡ്രിച്ച് മികച്ച പ്രകടനം കാഴ്ച വെച്ചതിന് ശേഷമായിരുന്നു ആര്‍ബെലോയുടെ പ്രസ്താവന.

‘ലോകത്ത ഏറ്റവും മികച്ച പത്താം നമ്പര്‍ താരം’ എന്ന കുറിപ്പോടെ മോഡ്രിച്ച് ക്രൊയോഷ്യയുടെ പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞ് പുറം തിരിഞ്ഞ് നില്‍ക്കുന്ന ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തില്‍ ഒരു തകര്‍പ്പന്‍ ഗോള്‍ നേടി ടീം വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മോഡ്രിച്ച് ഈ ലോകകപ്പില്‍ ഇതേ വരെ രണ്ട് തവണയാണ് എതിര്‍ ഗോള്‍ വല കുലുക്കിയത്. നേരത്തെ നൈജീരിയ്‌ക്കെതിരെ നടന്ന മത്സരത്തിലും താരം ഒരു ഗോള്‍ നേടിയിരുന്നു.

Top