പരിശീലനത്തിന് എത്തിയില്ല; ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ലുകാകു ഉണ്ടാകുമോ?

lukaku

ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിന് റൊമെലു ലുകാകു എത്തിയില്ല. പരുക്ക് കാരണം ട്യൂണീഷ്യയ്‌ക്കെതിരായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ ലുകാകു കളം വിട്ടിരുന്നു. എന്നാല്‍ ലുകാകുവിന്റെ പരുക്ക് ഗുരുതരമല്ലെന്ന് മാനേജര്‍ റോബേര്‍ട്ടോ മാര്‍ട്ടിനെസ് പറഞ്ഞിരുന്നു. ലുകാകുവിന്റെ സ്‌കാനിംഗ് കഴിഞ്ഞു എന്നും പരിക്ക് സാരമുള്ളതല്ല എന്നുമാണ് മാര്‍ട്ടിനെസ് അറിയിച്ചത്.

പരിശീലനത്തിന് എത്താത്തതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ ലുകാകു കളിക്കില്ല എന്ന അഭ്യൂഹം ശക്തിപ്പെട്ടിരിക്കുകയാണ്. രണ്ട് മത്സരങ്ങളില്‍ നിന്നായി 4 ഗോളുകള്‍ സ്‌കോര്‍ ചെയ്ത ലുകാകു ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തില്‍ കെയ്‌നിന്റെ തൊട്ടു പിറകിലാണ്.

Top