എന്ത് വില കൊടുത്തും മെസ്സിക്കു വേണ്ടി ഞങ്ങളത് ചെയ്യും; ക്രൊയേഷ്യന്‍ താരം

luka

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീന ടീമിനും മെസ്സിക്കും ആശ്വാസ വാക്കുകളുമായി ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ച്. അര്‍ജന്റീനയ്ക്കു വേണ്ടി എന്ത് വില കൊടുത്തും ഐസ്ലലന്‍ഡിനെ തോല്‍പ്പിക്കുമെന്നാണ് മോഡ്രിച്ച് പറയുന്നത്.

‘മെസി അപാര മികവുള്ള ഫുട്‌ബോളറാണ്. പക്ഷേ അദ്ദേഹത്തിന് എല്ലാം ഒറ്റയ്ക്ക് ചെയ്യാനാകില്ല അവര്‍ക്ക് വേണ്ടി എന്ത് വില കൊടുത്തും ഐസ്ലലന്‍ഡിനെ തോല്‍പ്പിക്കും. അര്‍ജന്റീനയ്ക്ക് എല്ലാ ആശംസകളും നേരുന്നു’ മോഡ്രിച്ച് പറഞ്ഞു.

ഗ്രൂപ്പില്‍ ഒരു പോയിന്റുമായി നാലാം സ്ഥാനത്താണ് മെസ്സിപ്പട. ആറു പോയിന്റുമായി ക്രോയേഷ്യയാണ് ഗ്രൂപ്പില്‍ ഒന്നാമത്. അടുത്ത എതിരാളികളായ നൈജീരിയ മൂന്ന് പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ്.

Top