ലൂക്ക മോഡ്രിച്ച് റയലില്‍ തുടരും

മഡ്രിഡ്: ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലൂക്ക മോഡ്രിച്ച് ഒരു വര്‍ഷം കൂടി സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡില്‍ തുടരും. ക്രൊയേഷ്യന്‍ താരത്തിന്റെ കരാര്‍ 2024 ജൂണ്‍ വരെയാണ് നീട്ടിയത്. ടീമിലെ മറ്റൊരു വെറ്ററന്‍ മിഡ്ഫീല്‍ഡറായ ടോണി ക്രൂസിനെ നിലനിര്‍ത്തിയതിനു പിന്നാലെയാണ് മുപ്പത്തിയേഴുകാരന്‍ മോഡ്രിച്ചുമായും റയല്‍ കരാര്‍ പുതുക്കിയത്.

മോഡ്രിച് ലോകത്തെ തന്നെ ഏറ്റവും മികച്ച ഒഫര്‍ നിരസിച്ചാണ് റയലില്‍ തുടരാന്‍ തീരുമാനിച്ചതെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട്. മോഡ്രിചിന് മുന്നില്‍ നിന്ന് സൗദിയില്‍ നിന്ന് ഉണ്ടായിരുന്ന ഓഫര്‍ ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച ഓഫറുകളില്‍ ഒന്നായിരുന്നു എന്നിട്ടും റയലില്‍ തന്നെ നില്‍ക്കാന്‍ അദ്ദേഹം തീരുമാനിച്ച കാര്യം ഞെട്ടിക്കുന്നതാണെന്നും ഫബ്രിസിയോ പറയുന്നു.

Top