തങ്ങള്‍ പോരാളികളാണെന്ന് തെളിയിച്ചു കഴിഞ്ഞു; ഇംഗ്ലീഷ് പണ്ഡിറ്റുകള്‍ക്ക് മറുപടിയുമായി മോഡ്രിച്ച്

modric

മോസ്‌കോ: ലോകകപ്പ് ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച രാജ്യമാണ് ക്രൊയേഷ്യ. മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ച് ഫൈനല്‍ പ്രവേശനത്തിനു ശേഷം ഫുട്‌ബോള്‍ വിദഗ്ധര്‍ക്ക് മറുപടിയുമായി എത്തിയിരുന്നു.

തങ്ങളെ എഴുതിത്തള്ളുകയും ബഹുമാനിക്കുകയും ചെയ്യാത്ത ഇംഗ്ലീഷ് പണ്ഡിറ്റുമാര്‍ക്കുള്ള മറുപടികൂടിയാണ് ഈ വിജയമെന്നാണ് റയല്‍ മാഡ്രിഡ് സൂപ്പര്‍ താരത്തിന്റെ ആദ്യ പ്രതികരണം. കളി വിശകലനം ചെയ്യുന്ന ഇംഗ്ലീഷ് പണ്ഡിറ്റുകളൊന്നും ക്രൊയേഷ്യയ്ക്ക് സാധ്യത കല്‍പ്പിച്ചിരുന്നില്ല. ഇംഗ്ലണ്ട് ഫൈനല്‍ ഉറപ്പിച്ച രീതിയിലായിരുന്നു പലരുടെയും പ്രവചനം വന്നത്.

പണ്ഡിറ്റുകളുടെ ഇത്തരം വിലയിരുത്തലുകള്‍ തങ്ങള്‍ക്ക് കരുത്തായി മാറിയെന്നാണ് മോഡ്രിച്ച് പറയുന്നത്. എങ്ങിനെയും കളി ജയിക്കാനുള്ള തങ്ങളുടെ നിശ്ചയദാര്‍ഢ്യമാണ് ഫൈനല്‍ പ്രവേശനം ഉറപ്പാക്കിയതെന്നും മോഡ്രിച്ച് പറഞ്ഞു.

തങ്ങള്‍ പോരാളികളാണെന്ന് ഇതിനോടകം തെളിയിച്ചുകഴിഞ്ഞു. ഈ നേട്ടം വാക്കുകളില്ലാത്തതാണ്. സ്വപ്നത്തിലേക്ക് ഇനി ഒരു ചുവടുമാത്രമേയുള്ളൂ. ഫൈനല്‍ പ്രവേശനം അങ്ങേയറ്റം അഭിമാനാര്‍ഹമാണെന്നും മോഡ്രിച്ച് പറഞ്ഞു.

Top