മെസ്സിക്കൊപ്പം കളിക്കില്ല; എന്നും എതിര്‍പക്ഷത്തുണ്ടാകുമെന്ന് ലൂക്കാ മോഡ്രിച്ച്

മാഡ്രിഡ്: ക്രൊയേഷ്യയെ റഷ്യ ലോകകപ്പിന്റെ ഫൈനലിലെത്തിച്ച താരമാണ് ലൂക്കാ മോഡ്രിച്ച്. ഇതിന് പിന്നാലെ ലോകകപ്പിലെ മികച്ച കളിക്കാരനെന്ന ബഹുമതിയും ഫിഫ മികച്ച കളിക്കാരനുള്ള പുരസ്‌കാരവും താരത്തെ തേടിയെത്തി.

‘സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ല. ആറുവര്‍ഷം തങ്ങള്‍ ഒരുമിച്ചു കളിച്ചിട്ടുണ്ട്. നല്ലൊരു സൗഹൃദം വളര്‍ത്തിയെടുക്കുകയും അത് തുടര്‍ന്നുകൊണ്ടുപോവുകയും ചെയ്തു. യുവന്റസിലേക്ക് പോയ ശേഷവും തങ്ങളും സൗഹൃദത്തിന് മാറ്റമൊന്നുമില്ലെന്നും മോഡ്രിച്ച് വ്യക്തമാക്കി’.
എന്നാല്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമാണ് മോഡ്രിച്ചിന് ഉള്ളത്.

മെസ്സി ലോക ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണെന്നാണ് മോഡ്രിച്ചിന്റെ വിലയിരുത്തല്‍. എന്നാല്‍ മെസ്സിക്കൊപ്പം കളിക്കില്ല. താനെന്നും എതിര്‍പക്ഷത്തുണ്ടാകുമെന്നാണ് മോഡ്രിച്ചിന്റെ നിലപാട്.

Top