ബാഴ്‌സലോണ ക്ലബ് എടുത്ത സമീപനങ്ങള്‍ തന്നെ ഏറെ വിഷമിപ്പിച്ചു: ലൂയി സുവാരസ്

ബാഴ്‌സലോണ ക്ലബ് അവസാന കാലങ്ങളില്‍ എടുത്ത സമീപനങ്ങള്‍ തന്നെ ഏറെ വിഷമിപ്പിച്ചതായി ലൂയി സുവാരസ്. ചിലിയുമായി നടന്ന മത്സരത്തില്‍ ഗോള്‍ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചതിനു ശേഷം ഉറുഗ്വെ ടീമിന്റെ ഔദ്യോഗിക മാധ്യമത്തിന് നല്‍കി അഭിമുഖത്തിലായിരുന്നു സുവാരസിന്റെ വെളിപ്പെടുത്തല്‍.

ബാഴ്‌സലോനയ്ക്കായി 283 മത്സരത്തില്‍ ബൂട്ടണിഞ്ഞ താരം 198 ഗോളുകളും നേടിയിട്ടുണ്ട്. ബാഴ്‌സ ചരിത്രത്തില്‍ തന്നെ ക്ലബിനു വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടിയ മൂന്നാമത്തെ താരമാന് സുവാരസ്. സുവാരസിനെ ക്ലബില്‍ നിന്നും ഒഴിവാക്കിയതിനെതിരെ മെസി രംഗത്തു വരികയും ക്ലബിനെതിരെ വിമര്‍ശനം നടത്തുകയും ചെയ്തിരുന്നു.

Top