നടുക്കം വിട്ട് മാറും മുമ്പേ വീണ്ടും ഉന്നാവില്‍ 3 വയസ്സുകാരിക്ക് പീഡനം

ലഖ്‌നൗ: വീണ്ടും ഉന്നാവില്‍ പീഡനം. മൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കൂട്ടബലാത്സംഗത്തിന് ഇരയായി തീകൊളുത്തി കൊന്ന പെണ്‍കുട്ടിയുടെ വാര്‍ത്ത വിട്ടുമാറും മുമ്പാണ് നാടിനെ നടുക്കിയ മറ്റൊരു സംഭവും കൂടി ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഉന്നാവ് പൊലീസ് സൂപ്രണ്ട് പറഞ്ഞു.

അതിനിടെ ബിഹാറിലും അഞ്ച് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ടെംപോ ഡ്രൈവറെ അറസ്റ്റ് ചെയതതായി പൊലീസ് അറിയിച്ചു.

Top