വില വര്‍ധന; ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: അവശ്യ സാധനങ്ങളുടെ വില വര്‍ധനവിനെതിരെ ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്. വിലക്കയറ്റം സാധാരണക്കാരനെ ബുദ്ധിമുട്ടിലാക്കിയിട്ടും ബിജെപി സര്‍ക്കാര്‍ ഉറക്കത്തിലാണെന്നാണ് പ്രിയങ്കയുടെ വിമര്‍ശനം.

പലയിടത്തും സവാള കിലോയ്ക്ക് 200 രൂപയ്ക്കാണ് വില്‍ക്കുന്നതെന്നും, പെട്രോള്‍ വില 75 രൂപ കടന്നതായും പ്രിയങ്ക പറഞ്ഞു. മാത്രമല്ല നോട്ട് നിരോധനവും, ജിഎസ്ടി തുടങ്ങിയ നടപടികളും സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തിയെന്നും പ്രിയങ്ക ആരോപിച്ചു.

‘വിലക്കയറ്റം ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ചില സ്ഥലങ്ങളില്‍ സവാള( വലിയ ഉള്ളി)യുടെ വില 200 രൂപവരെ എത്തി. പെട്രോളിന്റെ വില 75 രൂപ കടന്നു. ബിജെപി സര്‍ക്കാര്‍ ഇപ്പോഴും ഉറങ്ങാനുള്ള മാനസികാവസ്ഥയിലാണെന്ന് തോന്നുന്നു’- പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

Top