60കാരിക്ക് 22കാരനോട് പ്രണയം;പരാതി, യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ലക്‌നൗ: 60കാരി 22 വയസ്സുള്ള യുവാവുമായി പ്രണയത്തിലെന്ന പരാതിയുമായി സ്ത്രീയുടെ ഭര്‍ത്താവും മകനും. ഉത്തര്‍പ്രദേശിലെ പ്രകാശ് നഗറിലാണ് സംഭവം.

7 മക്കളുടെ അമ്മയും അമ്മൂമ്മയുമായ അറുപതുകാരിയോടാണ് യുവാവിന് പ്രണയം തോന്നിയത്. തുടര്‍ന്ന് സ്ത്രീയുടെ ഭര്‍ത്താവും മകനും പൊലീസ് സ്റ്റേഷനിലെത്തി പരാതി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ ബന്ധുക്കളും സ്റ്റേഷനിലെത്തി

അവിടെ വച്ച് 60കാരിയായ സ്ത്രീയും യുവാവും വിവാഹിതരാകാന്‍ താല്‍പര്യപ്പെടുന്നു എന്ന് പൊലീസിനെ അറിയിച്ചു. എന്നാല്‍ രണ്ടു പേരുടെയും വീട്ടുകാര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. ഈ ബന്ധം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നായിരുന്നു അവരുടെ നിലപാട്.

പൊലീസുകാരും കമിതാക്കളോട് മനസ്സ് മാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിന്മാറാന്‍ ഇരുവരും തയ്യാറായിട്ടില്ല. പ്രദേശത്തെ സമാധാനം നഷ്ടപ്പെടുത്തുന്നതിന് 22കാരനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Top