എകെ 47 വെടിയില്‍ നിന്ന് പോലും അപകടം സംഭവിക്കാത്ത ആദ്യ ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റ്

ലഖ്‌നൗ: ലോകത്തിലെ ആദ്യ ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റ് നിര്‍മ്മിച്ച് ഇന്ത്യന്‍ കരസേന. പൂണെയിലെ മിലിട്ടറി എന്‍ജിനീയറിങ് കോളേജില്‍ വെച്ച് ഇന്ത്യന്‍ ആര്‍മി മേജര്‍ അനൂപ് മിശ്രയാണ് സൈന്യത്തിനായി ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റുകള്‍ നിര്‍മ്മിച്ചത്.

പത്ത് മീറ്റര്‍ അകലെ നിന്ന് എകെ 47 നില്‍ നിന്ന് വെടിയുതിര്‍ത്താല്‍ പോലും അപകടം സംഭവിക്കാതെ സംരക്ഷിക്കാന്‍ സാധിക്കുമെന്നാണ് ഹെല്‍മെറ്റിന്റെ പ്രത്യേകത എന്ന് സൈന്യം അവകാശപ്പെടുന്നത്.

നേരത്തെ മേജര്‍ അനൂപ് മിശ്രയുടെ നേതൃത്വത്തില്‍’സര്വത്ര’ എന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ഇന്ത്യ – പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പാക്ക് ആര്‍മി സ്‌നിപ്പര്‍മാരില്‍ നിന്നുള്ള അപ്രതീക്ഷിത ആക്രമത്തില്‍ നിന്ന് രക്ഷ നേടനായി വികസിപ്പിച്ചിരുന്നു.

Top