രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ല, കോട്ടും ജാക്കറ്റും ധരിക്കുന്നവര്‍ ഓര്‍ക്കണമെന്ന് ബിജെപി എംപി

ലഖ്‌നൗ: രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് വിചിത്ര വാദവുമായി ബിജെപി എംപി വീരേന്ദ്ര സിംഗ്.രാജ്യത്ത് ഒരു വിധത്തിലുമുള്ള മാന്ദ്യവുമില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ കുര്‍ത്തയ്ക്കും ധോത്തിക്കും പകരമായി ആളുകള്‍ കോട്ടും ജാക്കറ്റും ധരിക്കില്ലല്ലോയെന്നും എംപി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബാലിയയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തുടനീളവും ഡല്‍ഹിയിലും മാന്ദ്യത്തെക്കുറിച്ചാണ് ചര്‍ച്ച. ഇവിടെ ഏതെങ്കിലും തരത്തിലുള്ള മാന്ദ്യം ഉണ്ടെങ്കില്‍ നമ്മള്‍ കുര്‍ത്തയും ധോത്തിയുമാണ് ധരിക്കേണ്ടത്. അല്ലാതെ കോട്ടും ജാക്കറ്റുമല്ല. ഇവിടെ മാന്ദ്യമുണ്ടായിരുന്നെങ്കില്‍ നമ്മള്‍ തുണികള്‍ വാങ്ങില്ല-അദ്ദേഹം പറഞ്ഞു.

നേരത്തെ ഓട്ടോമൊബൈല്‍ മേഖലയിലെ വളര്‍ച്ചക്കുളള ഉദാഹരണമാണ് ട്രാഫിക് ജാം എന്നും ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ ഇടിവുണ്ടെങ്കില്‍ എങ്ങനെയാണ് റോഡുകളില്‍ ട്രാഫിക് ജാം അനുഭവപ്പെടുന്നതെന്നും വിരേന്ദ്ര സിംഗ് വിചിത്ര വാദം ഉന്നയിച്ചിരുന്നു.

Top