ബലാത്സംഗത്തിന് ശേഷം തീകൊളുത്തിയ സംഭവം; ബന്ധുവായ പ്രതി പിടിയില്‍

perambra

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തിയ സംഭവത്തില്‍ ബന്ധുവായ പ്രതി പിടിയില്‍. 90ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി അതീവ ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ ദിവസം ബന്ധുവായ 22കാരനാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതോടെ ഇയാള്‍ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കാണ്‍പൂര്‍ ലാലാലജ്പത്റായ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീട് അയല്‍വാസികളാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

Top