കൊറോണ; ആരോഗ്യമേഖലയിലെ ജീവനക്കാരുടെ വേതനം വെട്ടികുറയ്ക്കരുത്‌

ലക്‌നൗ: കൊറോണ വൈറസ് ബാധിച്ചവരെ പരിചരിക്കുന്ന ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ വേതനം വെട്ടികുറക്കരുതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി .

ജീവനക്കാര്‍ക്ക് സ്വയം പ്രതിരോധ ഉപകരണങ്ങള്‍ കൈമാറണമെന്നും സര്‍ക്കാരിനോട് പ്രിയങ്ക ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് പ്രിയങ്ക ഇക്കാര്യം ആവശ്യപ്പെട്ടത്.

‘ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം ആവശ്യമാണ്. ഇപ്പോള്‍ അവര്‍ പ്രാണദാതാക്കളും പോരാളികളുമാണ്. നഴ്‌സുമാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും വേതനം വെട്ടികുറക്കുന്നത് വലിയ അനീതിയാണ്. അവരുടെ വേദന കാണണമെന്നും പോരാളികളോട് സര്‍ക്കാര്‍ അനീതി കാണിക്കരുതെന്നുമാണ് എനിക്ക് പറയാനുള്ളത്. -പ്രിയങ്ക ട്വീറ്റ്

അതേസമയം,ഉത്തര്‍പ്രദേശില്‍ കൊറോണ ബാധിതരുടെ എണ്ണം 174 ആയി ഉയര്‍ന്നു. രണ്ടു പേര്‍ മരിച്ചു. ചികിത്സയിലായിരുന്ന 19 പേര്‍ സുഖം പ്രാപിച്ചു.

Top