പീഡനപരാതി; രവീന്ദ്രനാഥ് ത്രിപാഠിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ലഖ്‌നൗ: യുവതിയുടെ പീഡനപരാതിയില്‍ ബിജെപി നേതാവ് രവീന്ദ്രനാഥ് ത്രിപാഠിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എംഎല്‍എക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയാണ് പരാതി.

2017 ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ്‌ കേസിനാസ്പദമായ സംഭവം നടന്നത്. ജോലി വാഗ്ദാനം ചെയ്തു വിളിച്ചുവരുത്തി പീഡനത്തിനിരയാക്കി എന്നാണ് വരാണാസിയിൽ നിന്നുള്ള യുവതിയുടെ പരാതി. ബദോഹി ബിജെപി എംഎൽഎ രവിന്ദ്ര നാഥ് ത്രിപാതി അടക്കം ഏഴ് പേരുടെ വിവരങ്ങളാണ് പരാതിയിൽ ഉള്ളത്. ഭീഷണിപ്പെടുത്തി ഹോട്ടലിൽ താമസിപ്പിച്ച് ഒരു മാസത്തോളം പീഡനത്തിന് ഇരയാക്കി. ഗർഭിണിയായതോടെ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കി എന്നും പരാതിയിൽ പറയുന്നു.

അതേസമയം, യുവതിയുടെ പരാതി അടിസ്ഥാന രഹിതമാണെന്നായിരുന്നു ത്രിപാഠിയുടെ പ്രതികരണം. മാത്രമല്ല പ്രാഥമികമായ അന്വേഷണത്തില്‍ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ താനും തന്റെ കുടുംബവും തൂക്കിലേറാന്‍ വരെ തയ്യാറാണെന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു.

Top