കൊറോണ; എല്ലാ വീടുകളിലും അവശ്യവസ്തുക്കള്‍ നല്‍കാനൊരുങ്ങി യോഗി സര്‍ക്കാര്‍

ലക്‌നൗ : കൊറോണ വൈറസ് വ്യാപിച്ചതോടെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് സഹായമെത്തിച്ച് നല്‍കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. എല്ലാ വീടുകളിലും അവശ്യവസ്തുക്കള്‍ എത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സാധാരണക്കാര്‍ക്ക് സഹായമെത്തിക്കുമെന്ന് യോഗി സര്‍ക്കാര്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ തീരുമാനം.

പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ ഗൗരവമായി എടുക്കണമെന്നും യോഗി പറഞ്ഞു.
പച്ചക്കറികള്‍, പഴങ്ങള്‍, മരുന്നുകള്‍, പാല്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയാണ് നാളെ മുതല്‍ ഒരോരുത്തരുടെയും വീടുകളില്‍ എത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 10,000 വാഹനങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പാട് ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം നേരിടില്ലെന്നും അവശ്യ വസ്തുക്കളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും ദയവായി ആളുകള്‍ അവശ്യവസ്തുക്കള്‍ വാങ്ങാന്‍ മാര്‍ക്കറ്റുകളിലേക്ക് പോകരുതെന്നും യോഗി പറഞ്ഞു.

Top