അഗതിമന്ദരത്തില്‍ പുതപ്പ് നല്‍കി യോഗി; തിരിച്ച് ചോദിച്ചവര്‍ക്കെതിരെ കേസ്

ലക്‌നൗ: അഗതി മന്ദിരങ്ങളില്‍ കഴിയുന്നവര്‍ക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയ പുതപ്പ് തിരിച്ച് ചോദിച്ച സംഘത്തിനെതിരെ ലക്‌നൗ പൊലീസ് കേസെടുത്തു.

ഡിസംബര്‍ 27നായിരുന്നു കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലും ലക്ഷ്മണ്‍ മേള ഗ്രൗണ്ടിലെയും ഡോളിഗഞ്ചിലെയും അഗതി മന്ദിരങ്ങളില്‍ കഴിയുന്നവര്‍ക്കു ആദിത്യനാഥ് പുതപ്പുകള്‍ വിതരണം ചെയ്തത്.

എന്നാല്‍ അതിന് പിന്നാലെ അഗതി മന്ദിരത്തിലെ അന്തേവാസികളോട് പുതപ്പ് തിരികെ നല്‍കാന്‍ ചിലര്‍ ആവശ്യപ്പെടുകയായിരുന്നു. ഇവര്‍ക്കെതിരെ കേസെടുത്ത് നടപടികള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Top