ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 200 റൺസ് വിജയലക്ഷ്യം

പിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 200 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 4 നഷ്ടത്തിൽ 199 റൺസ് നേടി. 103 റൺസ് നേടി പുറത്താവാതെ നിന്ന ലോകേഷ് രാഹുലാണ് ലക്നൗവി ന്റെ ടോപ്പ് സ്കോറർ. ഇതോടെ 100ആം ഐപിഎൽ മത്സരത്തിൽ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡും രാഹുലിനു ലഭിച്ചു. മുംബൈക്കായി ജയദേവ് ഉനദ്കട്ട് 2 വിക്കറ്റ് വീഴ്ത്തി.

അതിഗംഭീര തുടക്കമാണ് ലക്നൗവിനു ലഭിച്ചത്. പവർ പ്ലേയിലെ 6 ഓവറിൽ 6 ബൗളർമാരെ രോഹിത് പരീക്ഷിച്ചെങ്കിലും ആദ്യ വിക്കറ്റിൽ തന്നെ ലക്നൗ 52 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. പവർപ്ലേയിലെ അവസാന ഓവറിൽ ഡികോക്കിനെ (24) പുറത്താക്കിയ ഫേബിയൻ അലൻ മുംബൈക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. മൂന്നാം നമ്പറിലെത്തിയ മനീഷ് പാണ്ഡെ രാഹുലിനൊപ്പം ചേർന്ന് അനായാസം ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. ലക്നൗവിൻ്റെ തകർപ്പൻ ബാറ്റിംഗിനൊപ്പം ഫീൽഡിൽ മുംബൈ നിരാശപ്പെടുത്തിയതോടെ റൺസ് ഒഴുകി. 72 റൺസാണ് രണ്ടാം വിക്കറ്റിൽ സഖ്യം കൂട്ടിച്ചേർത്തത്. മനീഷ് പാണ്ഡെയുടെ (38) കുറ്റി പിഴുത മുരുഗൻ അശ്വിൻ ഈ കൂട്ടുകെട്ട് പൊളിച്ചു.

 

Top