Lucknow hit-and-run: Four killed after car crashes into night shelter; two arrested

ലക്‌നൗ: ലക്‌നൗവില്‍ തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് കാര്‍ പാഞ്ഞ് കയറി നാല് പേര്‍ മരിച്ചു. പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെയാണ് ലക്‌നൗവിലെ ദാലിബാഗ് പ്രദേശത്തെ തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് ഹ്യൂണ്ടായ് ഐ20 കാര്‍ പാഞ്ഞ് കയറി അപകടമുണ്ടായത്.

കാര്‍ അമിത വേഗതിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. സംഭവം നടക്കുമ്പോള്‍ എകദേശം 35 തോഴിലാളികള്‍ താമസസ്ഥലത്ത് ഉണ്ടായിരുന്നു.

അപകടത്തിന് ശേഷം കാറിലുള്ളവരെല്ലാം രക്ഷപ്പെട്ടു. പിന്നീട് പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരി ഒരാള്‍ പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ മകനാണെന്ന് സൂചനയുണ്ട്.

മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന നിഗമനത്തിലാണ് പൊലീസ്.

Top