പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കും: സമാജ് വാദി പാര്‍ട്ടി

ലക്‌നോ: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്കു പെന്‍ഷന്‍ വാഗ്ദാനവുമായി സമാജ് വാദി പാര്‍ട്ടി. വീണ്ടും സംസ്ഥാനത്ത് അധികാരത്തിലേറിയാല്‍ തങ്ങള്‍ പെന്‍ഷന്‍ നല്‍കുമെന്ന് എസ്പി നേതാവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ രാം ഗോവിംഗ് ചൗധരിയാണ് പ്രഖ്യാപനം നടത്തിയത്.

മാത്രമല്ല പൗരത്വ ഭേദഗതി പ്രക്ഷോഭത്തിനിടെ കൊല്ലപ്പെടുകയോ ജയിലാകുകയോ ചെയ്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനാണ് പ്രക്ഷോഭകര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ നേരിടുന്ന പീഡനങ്ങള്‍ നേരിട്ടു മനസിലാക്കാന്‍ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഒരു മാസം പാക്കിസ്ഥാനില്‍ പോയി താമസിക്കണമെന്ന് ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര്യ ദേവ് സിംഗ് ആവശ്യപ്പെട്ടിരുന്നു. ഇതിനോടു പ്രതികരിക്കവെയാണ് എസ്പി നേതാവ് പെന്‍ഷന്‍ വാഗ്ദാനം നല്‍കിയത്.

ചോദ്യം ചെയ്യുന്നവരെ ബിജെപി പാക്കിസ്ഥാനിലേക്ക് അയയ്ക്കുകയാണെന്നും യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top