ലൂസിഫര്‍; ചിത്രത്തിന്റെ വനിതാ ദിന സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത് വിട്ടു

കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലൂസിഫര്‍. ഇപ്പോള്‍ ചിത്രത്തിന്റെ വനിതാ ദിന സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന ശക്തയായ കഥാപാത്രത്തിന്റെ പോസ്റ്ററാണ് വനിതാ ദിന സ്‌പെഷ്യലായി പുറത്ത് വിട്ടിരിക്കുന്നത്.

മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രം എന്തെന്ന് വ്യക്തമല്ല. അത് കൂടാതെ പതിനേഴാമത്തെ ക്യാരക്റ്റര്‍ പോസ്റ്ററും ഇന്ന് പുറത്ത് വിട്ടിട്ടുണ്ട്. അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ ജിജു ജോണ്‍ അവതരിപ്പിക്കുന്ന സഞ്ജീവ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇന്ന് പുറത്ത് വിട്ടിരിക്കുന്നത്. ഇന്നലെ നടന്‍ ബൈജു അവതരിപ്പിക്കുന്ന രാഷ്ട്രീയക്കാരനായ മുരുകന്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററും പുറത്ത് വിട്ടിരുന്നു.

Top