‘ലൂസിഫർ’ തെലുങ്ക് റീമേക്ക് ‘ഗോഡ്‍ഫാദര്‍’ ഒടിടിയിൽ

‌മെ​ഗാസ്റ്റാർ ചിരഞ്ജീവി ആരാധകർ ഏറെ പ്രതീക്ഷയോടും ആവേശത്തോടും കാത്തിരുന്ന ചിത്രമാണ് ‘ഗോഡ്‍ഫാദര്‍’. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആയ ചിത്രം ഒക്ടോബർ അഞ്ചിനാണ് തിയറ്ററുകളിൽ എത്തിയത്. പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസിൽ വേണ്ടത്ര ശോഭിക്കാൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച വിവരമാണ് പുറത്തുവരുന്നത്.

​ഗോഡ്ഫാദർ നവംബർ 19നാണ് ഒടിടി സ്ട്രീമിം​ഗ് ആരംഭിക്കുക. നെറ്റ്ഫ്ലിക്സിനാണ് ഒടിടി അവകാശം വിറ്റുപോയിരിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി എന്ന നായക കഥാപാത്രത്തിന്റെ തെലുങ്ക് പേര് ബ്രഹ്‍മ തേജ റെഡ്ഡി എന്നാണ്. മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി ഗോഡ്‍ഫാദറില്‍ നയന്‍താരയാണ് എത്തിയത്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രവുമാണ് ഇത്.

Top