ലൂസിഫര്‍ തെലുങ്ക് റീമേക്ക്; ചിത്രീകരണം ഹൈദരാബാദില്‍ തുടങ്ങി

പൃഥ്വിരാജ്‌ – മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ചിത്രീകരണം ഹൈദരാബാദില്‍ തുടങ്ങി. ലൂസിഫറിന്റെ സ്റ്റണ്ട് ഡയറക്ടറായ സ്റ്റണ്ട് സില്‍വ തന്നെയാണ് ഈ ചിത്രത്തിന്റെയും ആക്ഷന് പിന്നില്‍. നിരവ് ഷായാണ് ഛായാഗ്രഹണം. ആര്‍ട് ഡയറക്ടര്‍ സുരേഷ് എസ്. രാജന്‍.

ലൂസിഫറില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കില്‍ നയന്‍താരയാണ് അവതരിപ്പിക്കുക. സത്യദേവ് ആണ് മറ്റൊരു താരം. ലൂസിഫര്‍ വന്‍ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്.

ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്ഷനും നിറഞ്ഞ മാസ് ചിത്രമായി ഒരുക്കുന്നതിന് വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിരുന്നു. എന്‍.വി പ്രസാദ് ആണ് തെലുങ്ക് ലൂസിഫര്‍ നിര്‍മിക്കുന്നത്. എസ്. തമന്‍ ആണ് സംഗീത സംവിധാനം.

 

Top