ലുസിഫർ തെലുങ്കിലെത്തുമ്പോൾ ചിരഞ്‍ജീവിയ്ക്കൊപ്പം പ്രിയാമണിയെന്ന് റിപ്പോർട്ട്

മോഹൻ ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റർ ചിത്രം ലുസിഫർ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോൾ, മോഹൻലാലിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെലുങ്കു സൂപ്പർ സ്റ്റാർ ചിരഞ്‍ജീവിയാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ ചിത്രത്തിൽ മഞ്ജു വാരിയർ ചെയ്ത കഥാപാത്രം ആരാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ പ്രിയാമണി ഈ വേഷം ചെയ്യുമെന്നാണ് സൂചന. മോഹൻരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സത്യദേവ് സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തും.

അതേസമയം, ധനുഷ് നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം അസുരന്റെ തെലുങ്ക് റീമേക്ക് ‘നാരപ്പ’യിൽ വെങ്കടേഷ് ദഗുബാടിയോടൊപ്പം പ്രിയാമണിയാണ് നായിക. വെട്രിമാരനായിരുന്നു തമിഴിൽ അസുരൻ സംവിധാനം ചെയ്‍തത്.

Top