മോഹന്‍ലാല്‍ – പൃഥിരാജ് കൂട്ടുകെട്ട് ;ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായി

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് കവരത്തിയില്‍ പൂര്‍ത്തിയായി. ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്ക് വെച്ചത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായാണ് ലൂസിഫര്‍ ഒരുക്കുന്നത്. ഒടിയന്‍ എന്ന ചിത്രത്തേക്കാള്‍ ബഡ്ജറ്റില്‍ ആണ് ലൂസിഫര്‍ ഒരുങ്ങുന്നത് എന്നാണ് സൂചന.

മുരളി ഗോപി തിരക്കഥ രചിച്ച ഈ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്നാണ് ഒരു പൊളിറ്റിക്കല്‍ ത്രില്ലെര്‍ ആയി ഒരുക്കുന്ന ഈ ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. ഇതിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

മോഹന്‍ലാലിന് പുറമെ ബോളിവുഡ് താരം വിവേക് ഒബ്രോയ്, ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, മഞ്ജു വാര്യര്‍, സാനിയ, ഫാസില്‍, കലാഭവന്‍ ഷാജോണ്‍, ബാല, സച്ചിന്‍ ഖഡെക്കാര്‍, ജോണ് വിജയ്, നൈല ഉഷ, സാനിയ, നന്ദു, ബാല തുടങ്ങി ഒരു വലിയ താര നിര തന്നെ ലുസിഫെറില്‍ അണിനിരക്കുന്നുണ്ട്.

സുജിത് വാസുദേവ് ദൃശ്യങ്ങള്‍ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവ് ആണ്. മുംബൈ. ലക്ഷദ്വീപ്, തിരുവനന്തപുരം, കൊച്ചി, റഷ്യ എന്നിവിടങ്ങളില്‍ ആയാണ് ഈ ചിത്രം ഷൂട്ട് ചെയ്തത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ലൂസിഫര്‍ റിലീസ് ചെയ്യാന്‍ ആണ് പ്ലാന്‍.

Top